റിപ്പോർട്ടർ: Jereesha M പരുത്തിയൂർ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ‘കനിവ്’ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് പരുത്തിയൂർ സെന്റ് മേരീസ് മഗ്ദലേന ഇടവക. അതിരൂപത സാമൂഹിക ശുശ്രുഷ സമിതിയുടെ ഡയറക്ടർ റെവ. ഫാ. സാബാസ് ഇഗ്നേഷ്യസ് ആണ് ‘കനിവ്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്.
പരുത്തിയൂർ ഇടവക സാമൂഹിക ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന 25 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യുക എന്നതാണ് ‘കനിവ്’ എന്ന പദ്ധതിയുടെ ലക്ഷ്യം.
ക്രിസ്തു രാജത്വ തിരുനാൾ ആഘോഷിക്കുന്ന ഈ വേളയിൽ തിരുനാളുകൾ ബാഹ്യമായ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ കാരുണ്യ പ്രവർത്തികളിലൂടെ, ഇടവക എല്ലാവർക്കും മാതൃകയാവണം എന്നൊരു സന്ദേശം കൂടി ഈ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇടവക മക്കളുടെ ആഘോഷ വേളകളിലെ ചെലവുകളിൽ നിന്നും ഒരു പങ്ക് വേദനിക്കുന്നവർക്ക് ആയി മാറ്റി വയ്ക്കുവാൻ തയാറാകണമെന്നു ഇടവക വികാരി റെവ. ഫാ. ഫാദർ ജേക്കബ് സ്റ്റൈലസ് ആഹ്വാനം ചെയ്തു.