ഓൺലൈൻ പ്രേവേശനഉൽസവത്തോടെ ഈ വർഷത്തെ അധ്യയനവർഷത്തിനു ആരംഭംകുറിച്ചുവെങ്കിലും. സ്മാർട്ട് ഫോണുകളുടെ അഭാവം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് വലിയ പ്രതിസന്ധിയായി തീരുകയായിരുന്നു. ഈ അവസരത്തിലാണ് ഇടവകയിലെ തന്നെ ജൂബി ലാൻഡ് ആർട്സ് ക്ലബ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്.
ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജൂബി ലാൻഡ് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതുക്കുറിച്ചി ഇടവകയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും നോട്ട്ബുക്കുളും വിതരണം ചെയ്തു. പുതുക്കുറിച്ചി ഇടവകവികാരി റവ. ഫാ. രാജശേഖരനാണ് സ്മാർട്ട് ഫോണുകളും നോട്ട്ബുക്കുളും വിതരണം ചെയ്തത്. പ്രസ്തുത കാര്യപരിപാടിക്ക് കഠിനംകുളം സബ്ഇൻസ്പെക്ടർ സജു വി. ഉൽഘാടനം നിർവഹിച്ചു. ജൂബി ലാൻഡ് ആർട്സ് ക്ലബ് പ്രസിഡണ്ട് സാബു വിൽസൺ, സെക്രട്ടറി സതീഷ് ഇവാനിയോസ്, ട്രഷറർ സുഭാഷ് വില്ല്യം തുടങ്ങിയവർ സംസാരിച്ചു.