പുതിയ മെത്രാൻറെ സ്ഥാനാരോഹണ ചടങ്ങുകളുടെ ഇടവേളയിൽ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന സൂസൈ പാക്യം പിതാവിൻറെ അദ്ധ്യക്ഷതയിൽ കൂടിയ അതിരൂപതാ വൈദിക സമിതി നിയുക്ത മെത്രാൻ റൈറ്റ്. റെവ. തോമസ്. ജെ. നെറ്റോയെ ആദരിച്ചു. സഹായമെത്രാൻ ക്രിസ്തുദാസ്. ആർ, അതിരൂപത ചാൻസിലർ മോൺ. സി. ജോസഫ് അതിരൂപതയിലെ ഇടവകകളിൽ സേവനം അനുഷ്ഠിക്കുന്ന നൂറോളം വൈദികരും സന്നിഹിതരായിരുന്നു.
സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുൻപ് തന്നെ മുഴുവൻ വൈദികരെയും നേരിൽ കാണാനായതിനും സ്വികരണത്തിനും നന്ദി പറഞ്ഞുകൊണ്ട് നിയുക്ത മെത്രാൻ വൈദിക സമിതിയെ നന്ദി അറിയിച്ചു. അതെ യോഗത്തിൽ തന്നെ മെത്രാഭിഷേക-സ്ഥാനാരോഹണ ചടങ്ങുകളുടെ നിർവ്വഹണത്തിനുള്ള വിവിധ സമിതികളിലേക്കുള്ള വൈദികരെ തിരഞ്ഞെടുക്കുകയും ചെയ്തു.