തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഇടവകകളിലെ സബ്‌സ്റ്റേഷനുകളിലെ ഉപദേശികളുടെ സംഗമം സംഘടിപ്പിച്ച് അജപാലന ശുശ്രുഷ സമിതി. കാലാവസ്ഥ മാത്രമല്ല മറ്റ് എന്ത് പ്രതികൂല സാഹചര്യത്തിലും ദിവ്യബലിക്ക് ഒരു മുടക്കവും സംഭവിക്കാതെ വേണ്ട ക്രമീകരണങ്ങൾ നടത്തുന്ന ഉപദേശിമാരുടെ സേവനപ്രവർത്തനങ്ങളെ എടുത്ത് അഭിനന്ദിക്കുന്നുവെന്നും, നാം ഓരോരുത്തരും സഭയുടെ ദൗത്യ വാഹകരാണെന്നും അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് ആർ ഉപദേശകരുടെ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കവേ പറഞ്ഞു.
സഭ ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാന്മാരാക്കുക, കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധിയിൽ ഉപദേശിമാരെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യമെന്നു റവ.ഫാ. ഡാർവിൻ പീറ്റർ പറഞ്ഞു. സംഗമത്തിൽ സഭയെയും സഭയുടെ സമകാലിക വെല്ലുവിളികളെയുംക്കുറിച്ച് റവ. ഫാ. ഡൈസൺ ബോധവത്കരണ ക്ലാസും നടത്തി. അതിരൂപത അജപാലന ശുശ്രുഷ സമിതി ഡയറക്ടർ റവ. ഫാ. ഡാർവിൻ പീറ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു . അജപാലന ശുശ്രുഷ സമിതിയാണ് സംഗമം സംഘടിപ്പിച്ചത്.