റിപ്പോർട്ടർ: ആൻ്റണി പുതിയതുറ
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കൊച്ച് എടത്വാ എന്ന് അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രമായ പുതിയതുറ വി.നിക്കോളാസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി.നിക്കോളാസിൻറെ തിരുനാളിനു കൊടിയേറി. പുല്ലുവിള ഫെറോന വികാരി റെവ. ഫാ. സിൽവസ്റ്റർ കുരിശിന്റെ മുഖ്യ കാർമ്മികതയിൽ നടന്ന ആഘോഷകരമായ ദിവ്യബലിക്ക് ശേഷം പുതിയതുറ ഇടവക വികാരി റെവ. ഫാ. സജു റോൾഡൻ ഇടകവ തിരുനാളിനു തുടക്കം കുറിച്ചുകൊണ്ട് വി.നിക്കോളാസിൻറെ ചിത്രം ആലേഖനം ചെയ്ത പതാക ഉയർത്തി.
സാന്താക്ലോസ് എന്ന ചിന്തയുടെ ഉറവിടം വിശുദ്ധ നിക്കോളാസിൻറെ ജീവിതവുമായി ചേർത്ത് വച്ച് വായിക്കാറുണ്ട്. ദരിദ്രരെ അവർ പോലും അറിയാതെ അവരുടെ ആവിശ്യങ്ങളിൽ പരമാവധി സഹായങ്ങൾ എത്തിച്ച് നൽകിയിരുന്ന ഒരു വിശുദ്ധനായിയുന്നു വി. നിക്കോളാസ്. അതിനാൽ തന്നെ ക്രിസ്തുമസ് കാലങ്ങളിൽ സമ്മാനപ്പൊതികളുമായി എത്തുന്ന സാന്താക്ലാസ്സ് വി. നിക്കോളാസിൽ നിന്നും പ്രജോദനം കൊണ്ട കഥാപാത്രമാണെന്നും കരുതപ്പെടുന്നു.
കൊടിയേറ്റ് തിരുകർമ്മങ്ങളിൽ ഇടവക ജനത്തോടൊപ്പം പൂവാർ ഇടവക വികാരി റെവ. ഫാ. അനീഷ് ഫെർണാണ്ടസ്, പുതിയതുറ സഹവികാരി റെവ. ഫാ. ബിജോയ്, പുതിയതുറ ഇടവക വൈദിക വിദ്യാർത്ഥി ബ്ര. സ്റ്റേജിൻ എന്നിവർ സന്നിഹിതരായിരുന്നു.
തിരുനാൾ ദിനത്തോട് അനുബന്ധിച്ച് നവംബർ 30 മുതൽ ഡിസംബർ 2 വരെയും വൈകുന്നേരം 5:30ന് ഉള്ള ദിവ്യബലിക്ക് ശേഷം റെവ. ഫാ.ബോബി ജോസ് കട്ടികാട് നയിക്കുന്ന ജീവിത നവീകരണ ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.