റിപ്പോർട്ടർ: ജോൺസിറ്റ ജെയിംസ്
കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗിന്റെ (KCSL) ഈ വർഷത്തെ ലീഡേഴ്സ് മീറ്റിങ്ങും സെമിനാറും ബുധനാഴ്ച രാവിലെ 10:30 ന് വെള്ളയമ്പലം ടി എസ് എസ് ഹാളിൽ വച്ചു നടന്നു. കോവിഡിനെ തുടർന്ന് ഏറെ നാളുകൾക്ക് ശേഷം നടത്തപ്പെട്ടുന്ന ആദ്യത്തെ യോഗമായിരുന്നു ഇത്. റവ. ഡോ. മോൺ. തോമസ് നെറ്റോയുടെ അധ്യക്ഷതയിൽ ആർ സി മാനേജർ റവ. ഫാ. ഡയസൻ ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു. കെ സി എസ് എൽ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. നിജു അജിത്, കെ സി എസ് എൽ ചെയർ പേഴ്സൺ, ജീവ കെന്നഡി, കെ സി എസ് എൽ പ്രസിഡന്റ് ശ്രീമതി ഫ്ലോറൻസ് ഫ്രാൻസിസ്, കെ സി എസ് എൽ ഓർഗനൈർ സിസ്റ്റർ ലെസ്ന എന്നിവരുടെ സാന്നിധ്യം പരിപാടിയിൽ സജീവമായിരുന്നു.
നീണ്ട നാളത്തെ ഇടവേളക്ക് ശേഷമുള്ള ഒത്തു കൂടൽ പരിപാടിയെ കൂടുതൽ ആകർഷകമാക്കി. വിവിധ കെ സി എസ് എൽ പ്രതിനിധികൾ പങ്കെടുത്ത സെമിനാറിൽ നിന്നും പുതിയ KCSL ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപതാ വാർത്ത ചാനാലായ മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ ‘നവ മാധ്യമ’ങ്ങളെ പറ്റിയും റെവ. ഫാ. ഡാനിയൽ നേതൃത്വ പാടവത്തെ കുറിച്ചുള്ള വിദ്യാർത്ഥികൾക്കായുള്ള സെമിനാറും സംഘടിപ്പിച്ചു.