തിരുവനന്തപുരം അതിരൂപതയിലെ നിർധരരായ 30 യുവതികൾക്ക് മംഗല്യ ധനസഹായം നൽകുക, ഒറ്റപ്പെട്ട് അവശതയിൽ കഴിയുന്ന 20 പേരെ കരുണാമയൻ പദ്ധതിയുടെ ധനസഹായത്തിൽ ഭാഗമാക്കാനും എന്ന ലക്ഷ്യത്തോടെ ‘ സാന്ത്വനം മംഗല്യം’ ‘കരുണാമയൻ ‘ എന്ന പദ്ധതികൾ തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് ആർ ഉൽഘാടനം ചെയ്തു.
നാം എല്ലാവരും പരസ്പരം ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നതെന്നും ആയതിനാൽ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഒരു സമൂഹം നമ്മുടെ ചുറ്റും ഇന്നും നിലനിൽക്കുന്നു അത്കൊണ്ട് തന്നെ കാരുണ്യം ദൈവത്തിന്റെ മുഖമാണ് എന്ന് നമ്മുക്ക് പറയുവാൻ സാധിക്കുമെന്ന് ‘സാന്ത്വനം മംഗല്യം-കരുണാമയൻ’ പദ്ധതികൾ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാന്ത്വനം മംഗല്യം, കരുണാമയൻ പെൻഷൻ പദ്ധതി, ഹീലിംഗ് ഹാൻഡ് – ചികിത്സാ സഹായം, രോഗികൾക്കൊപ്പം ക്രിസ്തുമസ്, കോവിഡ് / കടലാക്രമണത്തിൽ സഹായം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ അതിരൂപത കുടുംബ ശുശ്രുഷ സമിതി ഇതിനോടകം 2,89,39,000.00 രൂപയുടെ സഹായങ്ങൾ ചെയ്തുകഴിഞ്ഞു. വെള്ളയമ്പലം വി. ജിയന്ന ഹാളിൽ വച്ച് നടന്ന പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ റെവ. ഫാ. എ. ആർ.ജോൺ, അസിസ്റ്റന്റ് ഡയറക്ടർ റെവ. ഫാ. ജനിസ്റ്റിൻ, പ്രോ – ലൈഫ് സമതി കൺവീനർ ശ്രീ. ബിജു ഫ്രാങ്ക്‌ളിൻ എന്നിവർ പങ്കെടുത്തു.