ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം കായിക പരിപോക്ഷണത്തിനും ശ്രദ്ധചെലുത്തുന്ന തിരുവനന്തപുരം രൂപതയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് മന്ത്രി ആന്റണി രാജു. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിഫ്ഫാ ഫുട്ബോൾ ക്ലബ്ബിന്റെ ലോഗോ പ്രകാശന ചടങ്ങ് ഉൽഘാടനം ചെയ്ത സംസാരിക്കുകയിരുന്നു അദ്ദേഹം. വെള്ളയമ്പലം സെന്റ് സേവിയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ രൂപത സഹായ മെത്രാൻ റവ.ഡോ. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം – കന്യാകുമാരി ജില്ലകളിലെ തീരദേശ മേഖലയിൽ നിന്നും ഫുട്ബോളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരുപിടി യുവ പ്രതിഭകൾക്കായി 2005-ലാണ് തിരുവനന്തപുരം അതിരൂപത ലിഫ്ഫ എന്ന ആശയം പ്രാവർത്തികമാക്കിയത്. ഇതിനായുള്ള ലോഗോ പ്രകാശന ചടങ്ങിലാണ് മന്ത്രി ആന്റണി രാജു രൂപതാതല പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. വളർന്നുവരുന്ന തീരദേശമേഖലയിലെ യുവ പ്രതിഭകൾക്ക് എന്നും ഒരു മുതൽക്കൂട്ടാണ് തിരുവനന്തപുരം അതിരൂപതയും ലിഫ്ഫാ ഫുട്ബോൾ അക്കാഡമി എന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ പ്രവർത്തനങ്ങളോടൊപ്പം ഇത്തരത്തിലുള്ള കായിക സംരംഭങ്ങളും പ്രാവർത്തികമാക്കി കൊണ്ട് മുന്നേറുന്ന തിരുവനന്തപുരം അതിരൂപതയെ ഏറെ പ്രശംസിച്ചാണ് മന്ത്രി ലോഗോ പ്രകാശനം നിർവഹിച്ചത്. ശാസ്ത്രീയപരമായി കുട്ടികൾ കായിക അഭ്യാസം നടത്തേണ്ടതിന്റെ ആവശ്യകതയും സങ്കീർണ്ണതയും പങ്കുവയ്ക്കാനും മറന്നില്ല.
യോഗത്തിൽ ചെന്നൈ എഫ്. സി റിസർവ്ഡ് ടീം കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ക്ലെയോഫാസ് അലക്സ്‌നെയും ലിഫ്ഫാ പുതിയ കോച്ച് ആയി തിരഞ്ഞെടുത്ത ബിജേഷ് ബേൺനെയും ആദരിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ ലിഫ്ഫാ ഡയറക്ടർ റെവ. മോൺ. വിൽഫ്രഡ് .ഇ, ലിഫ്ഫാ അസിറ്റന്റ് ഡയറക്ടർ റെവ. ഫാ. ആന്റൊ ബൈജു, റെവ. മോൺ. ഡോ. തോമസ് നെറ്റോ, റെവ. മോൺ. ജെയിംസ് കുലാസ്, ലിഫ്ഫാ മാനേജിങ് ഡയറക്ടർ പാർട്ണർ ജെസു എ എം, ലിഫ്ഫാ സെക്രട്ടറി ജൂഡ് ആൻ്റണി എന്നിവർ പങ്കെടുത്തു.