തിരുവനന്തപുരം അതിരൂപത സന്ദർശിച്ച് വത്തിക്കാൻ സ്ഥാനപതി അഭിവന്ദ്യ ഡോ. ലെയോ ബോൾഡ് ജീരെല്ലി. തിരുവനന്തപുരം അതിരൂപത സന്ദർശനത്തോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ് അതിഭദ്രാസന ദേവാലയത്തിൽ ദിവ്യബലിയർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം. തിരുവനന്തപുരം അതിരൂപതാ മെത്രാൻ ഡോ. സൂസപാക്യം, സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, കോട്ടാർ ബിഷപ്പ് ഡോ. നാസ റെയ്ൻ സൂസൈ എന്നിവരുടെ ആഭിമുഖ്യത്തിലാണ് ദിവ്യബലി അർപ്പിച്ചത്.