തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിൻ്റെ അജപാലന ശുശ്രൂഷയും ജീവിതവും ഉൾക്കൊള്ളുന്ന ഗ്രന്ഥം ‘ഇടയ വീഥിയിലെ സൂര്യതേജസ്’ എന്ന പേരിലാണ് 20- അം തിയ്യതി, വൈകുന്നേരം 3 മണിക്ക് കുടുംബ ശുശ്രൂഷ ഹാളിൽ വച്ച് പ്രകാശനം ചെയ്യപ്പെടുക. പുനലൂർ രൂപതാ മെത്രാൻ സിൽവസ്റ്റർ പൊന്നുമുത്തൻ പിതാവാണ് പുസ്തകപ്രകാശനം നിർവ്വഹിക്കുക. യോഗത്തിൽ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്റ്റർ ഫാ. മെൽകൻ, ഫാ. സിൽവസ്റ്റർ കുരിശ് എന്നിവർ സംസാരിക്കും. പാളയം ഫെറോനാ വികാരി റവ മോൺസിഞ്ഞോർ ഡോ. നിക്കോളാസ് റ്റി. പുസ്തകം പരിചയപ്പെടുത്തും.
അധ്യാപകനും ചരിത്രകാരനുമായ ഇഗ്നേഷ്യസ് തോമസ് ആണ് പുസ്തകം രചിച്ചിരിക്കുന്നത്. സൂസപാക്യം പിതാവിൻ്റെ ബാല്യകാലവും, പൗരോഹിത്യ-മെത്രാൻ ശുശ്രൂഷകൾ ഉൾക്കൊള്ളുന്ന അരനൂറ്റാണ്ട് കാലം സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളാണ് ഗ്രന്ഥത്തിലെ പ്രതിപാദ്യം. സി.ബി.സി.ഐ. മുൻ പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള സഭാ മേലധ്യക്ഷന്മാരുടെ ആശംസകളും ഡോ. ജോർജ് ഓണക്കൂറിൻ്റെ അവതാരികയും ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം അതിരൂപത ഹെറിറ്റേജ് കമ്മീഷനാണ് പുസ്തകത്തിൻറെ പ്രസാധകർ. നഗരത്തിലെ വിൽപ്പന ശാലകളിൽ ലഭ്യമാകും.