അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ 1 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ കോവിഡ് കാലത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലും അവതരണവും മികവ് പ്രദർശനം, മെച്ചപ്പെടുത്തലുകൾ, സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നൽകേണ്ട പിന്തുണയും സുരക്ഷയും എന്നി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പൂത്തുറ, അഞ്ചുതെങ്ങ്, ചമ്പാവ്, മാമ്പള്ളി എന്നി പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് അതാത് പ്രദേശത്തെ വിദ്യാഭ്യാസ ശുശ്രൂഷ സമിതികളുടേയും, സ്കൂൾ അധ്യാപകർ, അനധ്യാപകർ, പിടിഎ , ആരോഗ്യ ,രാഷ്ട്രീയ സാമൂദായിക മേഖലകളികളിൽ പ്രവർത്തിക്കുന്നവരുടെയും സഹകരത്തോടെ “കൂടെയുണ്ട് ഞങ്ങളും” എന്ന പേരിൽ കോർണർ പി ടി എ നടത്തി വരുന്നു.
തുടർന്ന് അതാത് പ്രദേശത്തെ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുകയും കുടുംബ പശ്ചാത്തലവും പഠന പ്രവർത്തനങ്ങളും വിലയിരുത്തി ഓരോ കുട്ടികൾക്കും ആവശ്യമായ പിൻ തുണയും ആത്മവിശ്വാസവും നൽകി വരികയും ചെയ്യുന്നു. സ്കൂളിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെ മികവുകൾ വിലയിരുത്തതിനും അപാകതകൾ പരിഹരിച്ച് വിദ്യാഭ്യാസ മേഖലയിൽ ക്രിയാത്മകമായ മാറ്റം വരുത്തുന്നതിനും ” കൂടെയുണ്ട് ഞങ്ങളും “സഹായകമാകുമെന്നതാണ് ലക്ഷ്യം.