തിരുവനന്തപുരം അതിരൂപതയുടെ വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ അതിരൂപതായിലെ +1 വിദ്യാർഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസ്സുകൾ ആരംഭിച്ചു. അതിരൂപത വികാർ ജനറൽ മോൺ. സി. ജോസഫ് തിരിതെളിയിച്ച്കൊണ്ട് ഉൽഘാടന കർമ്മം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ
അതിരൂപത വിദ്യാഭ്യാസ ശുശ്രുഷ സമതി ഡയറക്ടർ റെവ. ഫാ മേൽക്കോൺ, അസിസ്റ്റന്റ് ഡയറക്ടർ റെവ. ഫാ. ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു.
യോഗത്തിനു ശേഷം ‘ഇൻഫിനിറ്റി കോച്ചിങ് അക്കാഡമി’ പ്രതിനിധി ജോസ് പാൾ കോച്ചിങ് അക്കാഡമിയുടെ കോഴ്‌സുകൾ പരിചയപ്പെടുത്തി. സഹോദരൻ വിതിൻ മോട്ടിവേഷൻ ക്ലാസ്സുകളും കൈകാര്യം ചെയ്തു. വിവിധ ഫെറോനകളിൽ നിന്നും 70 ൽ പരം വിദ്യാർഥികൾ പ്രസ്തുത യോഗത്തിൽ പങ്കെടുത്തു. അതിരൂപതയിലെ ഒൻപത് ഫെറോനകളിലെ എല്ലാ ഇടവകകളിൽ നിന്നുമായി പ്രതേക പ്രേവേശന പരീക്ഷ വഴിയാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. ‘ഇൻഫിനിറ്റി കോച്ചിങ് അക്കാഡമി’യാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്.