മുട്ടട: അവധിക്കാലം ഫലപ്രദമാക്കുവാനും, സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും, ലക്ഷ്യം നേടുന്നതുവരെയും പൊരുതുവാനും കുട്ടികളെ പ്രാപ്തരാക്കാൻ സഹായിക്കുന്ന സമ്മർ ക്യാമ്പ് പേട്ട, ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി നടത്തി. മുട്ടട ഹോളിക്രോസ് ദേവാലയത്തിൽ നടന്ന ക്യാമ്പിൽ മെഡിറ്റേഷൻ, ജീവിത നൈപുണ്യ പരിശീലനം, തൊഴിൽ പരിശീലനം, സന്തുഷ്ട ജീവിതം, കൗൺസിലിംഗ് എന്നീവിഷയങ്ങളയിരുന്നു ക്യാമ്പിലെ വിഷയങ്ങൾ.
പേട്ട ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് സമാപന സന്ദേശം നൽകി. രാഷ്ട്രീയ രംഗങ്ങളിലും,വിദ്യാഭ്യാസ മേഖലയിലും, സാമൂഹ്യ രംഗങ്ങളിലും മികവ് തെളിയിക്കുന്നവരായി മാറണം എന്നും കുട്ടികളോട് ആഹ്വാനം ചെയ്തു മാറണമെന്ന് തന്റെ സമാപന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. സാമൂഹ്യ ശുശ്രൂഷ കോർഡിനേറ്റർ ഫാ.പോൾ തോമസ്, ഫെറോന ട്രഷറർ ബിനോയ് മൈക്കിൾ, KLM സെക്രട്ടറി സ്മിത, സ്ത്രീകളും കുട്ടികളും കമ്മീഷൻ മെമ്പർ ശ്രീമതി ഡെയ്സി, ചൈൽഡ് പാർലിമെന്റ് വോളന്റീർസ് അഡ്വ. അൻസൽ നെപോളിയൻ, ശ്രീമതി വിജിത, ശ്രീമതി ജെസ്സി, പോങ്ങുമൂട് സാമൂഹ്യ ശുശ്രൂഷ വൈസ് പ്രസിഡന്റ് ശ്രീ ലൂയിസ് എന്നിവർ സന്നിഹിതരായിരുന്നു.