നമ്മളേറ്റെടുത്തിരിക്കുന്ന സമരം ജീവൻ മരണപോരാട്ടമാണെന്നും, അടുത്തൊന്നുമീ സമരം തീരുമെന്നും തോന്നുന്നില്ലെന്നും തോമസ് നെറ്റോ പിതാവ്. നമ്മുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും സമരത്തിന്റെ വഴി മാറിപ്പോകുവാൻ നമ്മുടെ സമരരീതി വഴി ഇടയാക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സമരം ഗാന്ധിയൻ മാർഗ്ഗത്തിലൂടെ സമാധാന പരമായാണ് നടത്തേണ്ടതെന്ന് മറക്കരുതെന്ന് ഇന്ന് രാവിലെ സമരപ്പന്തൽ സന്ദർശിച്ചപ്പോൾ സമരക്കാരോട് പറഞ്ഞു. നമ്മളുന്നയിക്കുന്ന അതീവ ഗുരുതരമായ ജീവൽ പ്രശ്നങ്ങളിൽ നിന്നും ചർച്ചമാറിപ്പോകാൻ നമ്മുടെ പ്രവർത്തനങ്ങൾ വഴി ഇടയാകുമെന്നും ഇക്കാര്യമോർമ്മിപ്പിക്കാൻ വേണ്ടി മാത്രമാണ് വെള്ളയമ്പലത്ത് നിന്നും സമരപ്പന്തലിലേക്ക് ഞാനോടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരപ്രക്ഷോഭങ്ങൾക്കിടയിൽ പോലീസിന്റെ ബാരിക്കേഡുകൾ സമരക്കാർ വലിച്ചുമാറ്റിയിരുന്നു.