തപസ്സുകാല പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വെള്ളറട തെക്കൻ കുരിശുമലയിൽ 65 മത് തീർത്ഥാടനത്തിന് തുടക്കമായി. കൂട്ടായ്മ്മ, പ്രേഷിതത്വം, പങ്കാളിത്വം എന്ന സിനഡാത്മക വിഷയത്തോടൊപ്പം ‘വിശുദ്ധ കുരിശ് കൂട്ടായ്മ പ്രേഷിത ശക്തി ‘ എന്ന ആപ്തവാക്യത്തെ മുറിക്കെ പിടിച്ചുകൊണ്ടാണ് ഈ വർഷത്തെ തീർത്ഥാടനത്തിന് ആരംഭംകുറിക്കുന്നത്.
തപസ്സുകാല തപോചര്യകൾക്കൊപ്പം പശ്ചാത്താപ മനോഭാവത്തോടെ വിശ്വാസികൾ തീർത്ഥാടനം നടത്തുന്ന തെക്കൻ കുരിശുമല ഇതിനോടകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒരിടമാണ്. മാർച്ച് മാസം 27 മുതൽ ഏപ്രിൽ 3 വരെയും ഏപ്രിൽ 14,15 (ദുഃഖവെള്ളി) എന്നിവയായിരിക്കും തീർത്ഥാടന ദിവസങ്ങൾ.