വത്തിക്കാൻ: ദൈവാലയങ്ങളിൽ പ്രാർത്ഥനാന്തരീക്ഷം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് സുപ്രധാനമാണെന്നും ദൈവാലയത്തിൻറെ പരിപാലന ഉത്തരവാദിത്വമുള്ളവർ മുൻഗണന നല്കേണ്ട കാര്യങ്ങളിൽ ഒന്നാണിതെന്നും ഫ്രാൻസിസ് പാപ്പാ. സ്പെയിനിൽ, ബർസെല്ലോണയിൽ 1882-ൽ നിർമ്മാണം ആരംഭിച്ചതും 2010 നവമ്പർ 7-ന് ആശീർവദിക്കപ്പെട്ടതും എന്നാൽ 140-ലേറെ വർഷം പിന്നിട്ടുവെങ്കിലും ഇപ്പോഴും നിർമ്മിതി തുടരുന്നതുമായ തിരുക്കുടുംബത്തിൻറെ ബസിലിക്കയുടെ നിർമ്മാണച്ചുമതലയുള്ള സമിതിയുടെ ഇരുപതിലേറേപ്പേരടങ്ങിയ പ്രതിനിധിസംഘത്തെ ഫെബ്രുവരി 17 ശിനയാഴ്ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പാ. പ്രാർത്ഥനാമനോഭാവത്തോടുകൂടി ദൈവാലയങ്ങളിൽ പ്രവേശിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കും വിധം അവരെ സ്വീകരിക്കാൻ ശ്രമിക്കേണ്ടതിൻറെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.