തിരുവനന്തപുരം ലത്തീൻ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ 31-ാം വാർഷിക സമ്മേളനം ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. 18 ആം തിയതി ശനിയാഴ്ച വൈകുന്നേരം നടന്ന പരിപാടി കേരള ഗവർണർ ശ്രീ ആരീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ ഗിൽഡിന്റെ മുഖ്യ പ്രമേയം, അധ്യാപകർ രാഷ്ട്ര ശില്പികൾ എന്നതായിരുന്നു.
ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ശ്രീ ഇഗ്നേഷ്യസ് ലയോള യോഗത്തിൽ അധ്യക്ഷനായി. തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ നെറ്റോ മുഖ്യപ്രഭാഷണം നടത്തി. 2022 -23 അദ്ധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ആർ സി സ്കൂൾ അധ്യാപകരെയും അനധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. ടീച്ചേഴ്സ് ഗിൽഡ് സെക്രട്ടറി ശ്രീമതി നിഷ പി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു.
അതിരൂപത വികാർ ജനറൽ മോൺ യൂജിൻ എച് പേരേര വാർഷിക സമ്മേളനത്തിന് സന്ദേശം നൽകി. പള്ളിത്തുറ എച്ച് എസ് എസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി മെറീന റോബി, ആർ സി സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ ഡോക്ടർ ഡൈസൺ യേശുദാസ്, ടീച്ചേഴ്സ് ഗിൽഡ് വൈസ് പ്രസിഡൻറ് ശ്രീ പത്രോസ് എന്നിവർ സംസാരിച്ചു.