ബാംഗ്ലൂർ: ജാതിയുടെ പേരിലോ, സവർണ്ണ സമ്പ്രദായത്തിൻ്റെ പേരിലോ സമൂഹത്തിൽ ഭ്രഷ്ട് കല്പിക്കപെടുന്ന സാധാരണക്കാർക്കുവേണ്ടി ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ “പുറന്തള്ളപ്പെട്ടവരുടെ സിനഡ്” എന്ന പേരിൽ സമ്മേളനം നടത്തി. സമ്മേളനത്തിൽ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ദളിത് പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യയിൽ ജാതിവ്യവസ്ഥ ഭരണഘടനപ്രകാരം ഔപചാരികമായി നിർത്തലാക്കിയെങ്കിലും ഇന്നും തുടരുന്ന കീഴ് വഴക്കമായി നിലനിൽക്കുന്നു. എന്നാൽ ക്രൈസ്തവരുടെ, പ്രത്യേകമായും കത്തോലിക്കാസഭയിൽ എല്ലാവരെയും ചേർത്തുനിർത്തുന്ന ഒരു സംസ്കാരം രൂപപ്പെടുത്തുവാൻ എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നുവെന്നതിന്റെ സമീപകാലതെളിവാണ്, ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടത്തിയ ഈ സിനഡ് സമ്മേളനം.
സിനഡൽ സമ്മേളനത്തിൻ്റെ സമാപനത്തിൽ ദളിത് വംശജരെ സിനഡൽ പാതയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും, അടിയന്തരതയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു നിവേദനവും ഭാരതകത്തോലിക്ക മെത്രാൻ സമിതിക്കും, പരിശുദ്ധ സിംഹാസനത്തിനും നൽകി.