തിരുവനന്തപുരം: 2023 ക്രിസ്തുമസ് ആഘോഷങ്ങളടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയ കമ്മിഷൻ വർഷംതോറും നടത്തിവരുന്ന ഓൺലൈൻ കരോൾ ഗാനമത്സരത്തിനായുള്ള എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഇടവകതല ടീമുകളാണ് സ്വർഗ്ഗീയം 2023-ൽ മത്സരിക്കുക. പങ്കെടുക്കുന്ന ടീമുകൾക്ക് ഇടവക വികാരിയുടെ അംഗീകാരം ഉണ്ടായിരിക്കണം.
മത്സരാർത്ഥിൾ മെയില് ഡ്രൈവില്/ ഗൂഗിള് ഡ്രൈവില് എന്ട്രി വീഡിയോ അപ്ലോഡ് ചെയ്തതിന് ശേഷം അതിന്റെ പങ്കുവക്കവുന്ന ലിങ്ക് swargeeyam23@gmail.com എന്ന ഈമെയിൽ അയക്കണം. 2023 ഡിസംബർ 20 വരെ എൻട്രി വീഡിയോകൾ അയക്കാവുന്നതാണ്. മത്സരത്തിലെ ആദ്യ മൂന്ന്സ്ഥാനകാർക്ക് ₹5000/-, ₹3000/-, 2000/- രൂപാവീതം ക്യാഷ്പ്രൈസും മെമന്റോയും ലഭിക്കും. മികച്ച ഗാനങ്ങൾ അതിരൂപതാ യുട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ജനപ്രിയമായ ഗാനത്തിനും സമ്മാനം നൽകും.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള മറ്റ് നിബന്ധനകൾ:
- പ്രായപരിധി ഇല്ലാതെ 7 മുതൽ 20 പേർക്ക് വരെ പങ്കെടുക്കാം. ( സംഗീതോപകരണങ്ങൾ വായിക്കുന്നവരുൾപ്പെടെ)
- ഭാഷാവ്യത്യാസം ഇല്ലാതെ ആമുഖം ഉൾപ്പെടെ 7 മിനിറ്റിൽ കവിയാത്ത വീഡിയോ ( ഇടവകയുടെ പേരുവിവരങ്ങൾ ഒന്നും തന്നെ പാടില്ല).
- ലാന്ഡ്‌സ്‌കേപ് മോഡില് മൊബൈലീലോ, ഒറ്റ ക്യാമറയിലോ വീഡിയോ കട്ടില്ലാതെ ഒറ്റ സീക്ക്വൻസിൽ ഷൂട്ട് ചെയ്തയക്കണം.
- കീബോർഡ്, തബല, വയലിൻ, ഫ്ലൂട്ട്. പോലുള്ള 4 വാദ്യോപകരണങ്ങൾ വരെ ഉപയോഗിക്കാം. കരോക്കെ,മ്യൂസിക്ക് ഫീഡിങ് പാടില്ല.
- ആലാപനം കൂടാതെ അവതരണം ഡ്രസ്സ് കോഡ്, പശ്ചാത്തലം എന്നിവ മൂല്യനിർണയത്തിൽ പരിഗണിക്കുന്നതായിരിക്കും.
- വീഡിയോ/ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമത്വങ്ങളും അനുവദിക്കുന്നതല്ല. പൂർണമായും unedited ആയ എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
- മത്സരാർത്ഥികൾ Melodyne, Autotune, Smule തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചതായി ശ്രദ്ധയിൽപെട്ടാൽ അവരെ അയോഗ്യരായി കണക്കാക്കുന്നതാണ്.
- തിരുവനന്തപുരം അതിരൂപതയിലെ ഇടവകകളിൽ നിന്നുള്ള ഒരു ടീമിന് ഒരു പാട്ട് മാത്രമേ അയക്കാൻ പാടുള്ളു.
മത്സരത്തിന്റെ ഫലപ്രഖ്യാപനം 2023 ഡിസംബർ 23 ന് നടക്കുമെന്ന് മീഡിയകമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അറിയിച്ചു.