ശ്രീകാര്യം: ക്രൈസ്തവ വിശ്വാസത്തിൽ കേന്ദ്രീകരിച്ച് ഇടവകയിലെ വിദ്യാർത്ഥികളുടെ സാമൂഹികവും സാംസ്കാരികവുമായ സർവോന്മുഖ മുന്നേറ്റത്തിന് ലക്ഷ്യംവച്ച് ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രുപീകരിച്ചു. ഇടവക വികാരി ഫാ. റോഷന്‍ റിച്ചാർഡ് ഫെബ്രുവരി മാസം നാലാം തീയതി ഫോറം ഉദ്ഘാടനം ചെയ്തു.
സ്റ്റുഡൻസ് ഫോറം ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ഇടവക പ്രസിഡന്റായി സാമൂവേലിനെയും, വൈസ് പ്രസിഡന്റയി ആശ്നയേയും, സെക്രട്ടറിയായി ജൂഡിറ്റ് ആന്റണിയെയും, ജോയിൻറ് സെക്രട്ടറിയായി ആന്റണിയെയും, കാഷ്യറായി റൊഹാനേയും തെരഞ്ഞെടുത്തു. വിദ്യാഭ്യാസ ആനിമേറ്റർ ശ്രീമതി ശോഭ, വിദ്യാഭ്യാസ കൺവീനർ ശ്രീ അരുൺ രാജ്, മതബോധന പ്രധാന അധ്യാപിക ശ്രീമതി നിഷ മറ്റ് മതബോധന അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു പ്രവർത്തനം വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് വരുംദിവസങ്ങളിൽ രൂപം നൽകും.