തിരുവനന്തപുരം അതിരൂപതയിലെ തീരദേശ ജനതയുടെ അവകാശ പോരാട്ടം അഞ്ചാം ദിവസത്തിലേക്ക്. സർക്കാർ സംവിധാനങ്ങളും, പൊതു സമൂഹവും പ്രതികരിക്കുന്നില്ല എങ്കിലും അവകാശങ്ങൾ നേടുന്നവരെയും പോരാട്ടം തുടരാനാണ് തീരുമാനം. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിനും സെക്രട്ടറിയേറ്റിനു മുന്നിലുള്ള ധർണയ്ക്കും നേതൃത്വം നൽകിയത് പുതുക്കുറിച്ചി ഫെറോനയിലെ ഇടവകാംഗങ്ങളും വൈദികരുമാണ്.കടലിരമ്പും പോലെ ഈ സമരം വൈകാതെ തന്നെ തുറമുഖ നിർമ്മാണം പുരോഗമിക്കുന്നിടത്തേക്ക് എത്തുമെന്ന് വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിന് മോൺ. വിൽഫ്രെഡ് ഇ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നിലുള്ള ധർണ്ണ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്തു. പുതിക്കുറിച്ചി ഫൊറോന വികാരി ഫാ. ജെറോം ഫെർണാണ്ടസ്,മോൺ. യൂജിൻ പെരേര, മോൺ. ജെയിംസ് കുലാസ് എന്നിവർ സമരമുഖത്ത് വിഷയാവതരണം നടത്തി.
പുതുക്കുറിച്ചി ഫെറോനയിൽ നിന്നും ഫാ. ജോസ് മാത്യു എസ്.ജെ, അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഷാജിൻ ജോസ്, ഫാ. മരിയ ഡോമിനിക്, ഫാ. ബിനു അലക്സ്,ഫാ. പോൾ ജി,ഫാ. രാജശേഖരൻ, ഫാ. ഷൈനിഷ് ബോസ്കോ,ഫാ. ബാബുരാജ്,ശ്രീ.ലാസർ എഫ്. എം, ശ്രീ.ജാക്സൺ എന്നിവർക്കൊപ്പം ഫെറോനയിലെ മറ്റു വൈദികരും സന്യസ്ത, അല്മായ പ്രതിനിധികളും സമരത്തിന് നേതൃത്വം വഹിച്ചു.