കുട്ടികൾക്കെതിരെ നടന്നു വരുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് പുതിയതുറ ഇടവക. ഇന്നലെ ഇടവകയിൽ നടന്ന പ്രതിഷേധ റാലിയിൽ, ഞങ്ങൾ പിഞ്ചോമനകൾ, ഞങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന മുദ്രാവാക്യമുയർത്തി നിരവധി കുട്ടികൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. ഇടവകയിലെ മതബോധന സമിതിയുടെയും, യുവജന ശുശ്രൂഷയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഇടവക വികാരി ഫാ. ഗ്ലാഡിൻ അലക്സ് ഉത്ഘാടനം ചെയ്തു.
ഫാ. വിനീത് പോൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇടവക പള്ളിയിൽ നിന്നുമാരംഭിച്ച പ്രതിഷേധ റാലി കുരിശ്ശടിചുറ്റി പള്ളിയങ്കണത്തിൽ അവസാനിക്കുകയും, ചാന്ദ്നിയുടെ മരണത്തിൽ അനുശോചിച്ചു കുട്ടികൾ മെഴുകുതിരി കത്തിച്ചു പ്രാർത്ഥനയിലും പങ്കുചേർന്നു.