ആലുവ: പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & ഫിലോസഫി ആലുവയിൽ 2024 – 25 അധ്യായന വർഷം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവ് ചടങ്ങിന് മുഖ്യാതിഥിയായിരുന്നു. സെന്റ്. ജോസഫ് പൊന്തിഫിക്കൽ സെമിനാരി കാർമൽഗിരിയിൽ നടന്ന ദിവ്യബലിയിൽ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. 30 ഓളം വൈദികർ സഹകാർമികരായി. അതിനുശേഷം നടന്ന പൊതുസമ്മേളനം അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായ ഡോ. സുജൻ അമൃതം വേദിയിൽ സന്നിഹിതനായിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി ഇറങ്ങിത്തിരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വൈദികാർത്ഥികളെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിച്ചു. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് എങ്ങനെയുള്ളവരായി നാം മാറണമെന്ന് കൂട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.