ചരിത്രഭൂഷണ്‍ അവാര്‍ഡ് റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്. തിരുവനന്തപുരം അതിരൂപതയിലെ വില്‍ഫ്രഡ് പുല്ലുവിളയ്ക്ക് ചരിത്രബോധി അവാർഡ്.
എറണാകുളം: സഭ-സമുദായ ചരിത്രം പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയവയില്‍ പ്രാഗല്‍ഭ്യം നേടിയവര്‍ക്കുള്ള കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ (കെഎല്‍സിഎച്ച്എ) പ്രഥമ ചരിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഷെവലിയര്‍ പ്രൊഫ. എബ്രഹാം അറയ്ക്കലിന്റെ അനുസ്മരണത്തിനായി ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡിന് വിജയപുരം രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി ഡയറക്ടറും, കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി ജോര്‍ജ് പാട്ടപ്പറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു.
22 പേര്‍ക്ക് ചരിത്രപ്രതിഭ, ചരിത്രബോധി അവാര്‍ഡുകള്‍. ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി, പ്രൊഫ.ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, വില്‍ഫ്രഡ് പുല്ലുവിള, ജോര്‍ജ് ജെക്കോബി, മോണ്‍. ഫെര്‍ഡിനന്‍ഡ് കായാവില്‍, റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഫാ. റൊമാന്‍സ് ആന്റണി, പീറ്റര്‍ കുരിശിങ്കല്‍, പി. ദേവദാസ്, ഫാ. ജോര്‍ജ് അറയ്ക്കല്‍, സ്റ്റാന്‍ലി പാട്രിക്, സിസ്റ്റര്‍ ഡോ.സൂസി കിണറ്റിങ്കല്‍, എഫ്. ആന്റണി പുത്തൂര്‍ ചാത്യാത്ത്, ഫാ.നെല്‍സണ്‍ തൈപ്പറമ്പില്‍, രതീഷ് ഭജനമഠം, സിസ്റ്റര്‍ ഡോ. മേരി അന്റോണിയോ, ക്രിസ്റ്റഫര്‍ മാളിയേക്കല്‍, ജോസഫ് മാനിഷാദ്, ഫാ. രൂപേഷ് മൈക്കിള്‍, ഫാ. ജോഷി മുട്ടിക്കല്‍ എന്നിവരെ ചരിത്രപ്രതിഭ അവാര്‍ഡുകള്‍ക്കായും, മാര്‍ഷല്‍ ഫ്രാങ്ക്, ആന്റണി ചടയംമുറി എന്നിവരെ ചരിത്രബോധി അവാര്‍ഡുകള്‍ക്കായും തിരഞ്ഞെടുത്തു. 2026 ഫെബ്രുവരി 1-ന് രാവിലെ 11-ന് എറണാകുളം പാലാരിവട്ടത്ത് പിഒസിയില്‍ ചേരുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

