തൂങ്ങാംപാറ: കൊല്ലം രൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ദൈവദാസന്‍ മരിയ ബെന്‍സിഗറിന്‍റെ 161-ാം ജന്‍മദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം രൂപതയില്‍ നിന്നാരംഭിച്ച് വിശ്വാസ ദീപ പ്രയാണം നെയ്യാറ്റിന്‍കര രൂപതയിലെ തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയത്തില്‍ സമാപിച്ചു. 1923 ല്‍ പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ വിശുദ്ധ കൊച്ചുത്രേസ്യയെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെ നേതൃത്വത്തില്‍ തൂങ്ങാംപാറയില്‍ കുച്ചുത്രേസ്യയുടെ പേരില്‍ ആദ്യ ദേവാലയം സ്ഥാപിക്കുന്നത്. ബിഷപ്പ് ബെന്‍സിഗറാണ് തൂങ്ങാംപാറ കൊച്ചുത്രേസ്യ ദേവാലയത്തെ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നത്. കൊല്ലം രൂപതയുടെ വികാരി ജനറല്‍ മോണ്‍. ബൈജു ജൂലിയാന്‍റെ നേതൃത്വത്തില്‍ രൂപതാ ആസ്ഥാനത്തു നിന്ന് ആരംഭിച്ച് വിശ്വാസ ദീപ പ്രയാണത്തിന് ഇടവക വികാരി ഫാ. ജോയി മത്യാസിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് മോണ്‍.ബൈജു ജൂലിയാന്‍ മുഖ്യകാര്‍മ്മികനായി. ഫാ.കുര്യന്‍ ആലുങ്കല്‍, ഫാ.സണ്ണി മണിയന്‍പറമ്പില്‍ , ഫാ.ജോര്‍ജ്ജ്, ഫാ. സിറില്‍ , ഫാ.ജിനോ വി ഓ ഇടവക വികാരി ഫാ. ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.