Contact
Submit Your News
Wednesday, October 22, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

ദൈവദാസൻ ഫാ.അദെയോദാത്തൂസിന്റെ രൂപതാതല നാമകരണ നടപടികൾ പൂർത്തിയായി; ധന്യൻ പദവി ഉടൻ

newseditor by newseditor
21 October 2024
in State
0
ദൈവദാസൻ ഫാ.അദെയോദാത്തൂസിന്റെ രൂപതാതല നാമകരണ നടപടികൾ പൂർത്തിയായി; ധന്യൻ പദവി ഉടൻ
0
SHARES
424
VIEWS
Share on FacebookShare on TwitterShare on Whatsapp

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത മുൻ വൈദികൻ, ‘ദൈവദാസൻ ഫാ. അദെയോദാത്തൂസിന്റെ’ (മുതിയാവിള വല്യച്ചൻ) രൂപതാ തല നാമകരണ നടപടികൾ പൂർത്തിയായി. ആയിരങ്ങൾ പങ്കെടുത്ത വിശ്വാസ പ്രഘോഷണ റാലിക്കു ശേഷം നെയ്യാറ്റിൻകര അമലോദ്ഭവ മാതാ കത്തീഡ്രലിൽ ബിഷപ് ഡോ. വിൻസന്റ് സാമുവലിന്റെ മുഖ്യ കാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. അതിരൂപത സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, കൊല്ലം രൂപത മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ തുടങ്ങിയവർ സഹകാർമികരായി.

വിശ്വാസപരമായ കാര്യങ്ങളിൽ മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കിയ വൈദികനായിരുന്നു ദൈവദാസൻ ഫാ. അദെയോദാത്തൂസ് എന്ന് ബിഷപ് സ്റ്റാൻലി റോമൻ ഓർമിച്ചു. ദൈവദാസന്റെ ഭൗതിക ശരീരം സംസ്കരിച്ച സ്ഥലത്തു നിന്ന് ഒരു മാസം മുൻപ് ആരംഭിച്ച വിശ്വാസ ദീപശിഖാ പ്രയാണം രൂപതയിലെ എല്ലാ ദേവാലയങ്ങളിലും എത്തി ഇന്നലെ സമ്മേളന വേദിയിൽ സമാപിച്ചു. ഈ ദീപം തെളിച്ചാണ് ദിവ്യബലിക്കു ശേഷം നടത്തിയ സമ്മേളനം നെയ്യാറ്റിൻകര ബിഷപ് ഉദ്ഘാടനം ചെയ്തത്. സമ്മേളന വേദിയിൽ 6 ക്യാരി ബാഗുകളിലും 2 പെട്ടികളിലുമായി ഫാ. അദെയോദാത്തൂസുമായി ബന്ധപ്പെട്ടു തയാറാക്കിയ ഫയൽ പ്രതിഷ്ഠിച്ചിരുന്നു. സമ്മേളനത്തിനിടെ ദൈവദാസൻ ഫാ. അദെയോദാത്തൂസിന്റെ ജീവിതവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പും സീലും ചാർത്തുന്ന ചടങ്ങ് നടത്തി.

രൂപതാ നാമകരണ നടപടികൾക്ക് വേണ്ടി പ്രത്യേകം സ്ഥാപിച്ച കോടതി ജഡ്ജിയും ജുഡീഷ്യൽ വികാറുമായ മോൺ. ഡി.സെൽവരാജൻ, രൂപത നോട്ടറി ഫാ. ജോയി സാബു എന്നിവർ തങ്ങൾ ഏറ്റെടുത്ത കർത്തവ്യം സത്യസന്ധമായി നിർവഹിച്ചുവെന്ന പ്രതിജ്ഞ ചൊല്ലി. തുടർന്ന് 4530 പേജുള്ള ഫയൽ, രൂപതാധ്യക്ഷന് സമർപ്പിച്ചു. പിന്നീട് ഈ ഫയൽ റോമിൽ എത്തിക്കാൻ, നാമകരണ നടപടികളുടെ വൈസ് പ്രോസുലേറ്റർ ഫാ. കുര്യൻ ആലുങ്കലിന് ബിഷപ് കൈമാറി. ‘ട്രാൻസ്ക്രിപ്റ്റ്’ എന്നറിയപ്പെടുന്ന 4530 പേജുകൾ അടങ്ങിയ ഫയലിന്റെ യഥാർഥ പകർപ്പ് ബിഷപ് ആണ് സൂക്ഷിക്കുന്നത്. ഇതിന്റെ പകർപ്പാണ് റോമിലേക്ക് അയയ്ക്കുന്നത്. ഏറെ താമസിയാതെ ഫാ. അദെയോദാത്തൂസിനെ ഫ്രാൻസിസ് മാർപാപ്പ ധന്യൻ പദവിയിലേക്ക് ഉയർത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നെയ്യാറ്റിൻകര വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, കർമലീത്ത സഭ വികാർ പ്രൊവിൻഷ്യൽ ഫാ. ഫ്രാൻസിസ് ചിറ്റുപറമ്പിൽ, അൽമായ കർമലീത്ത സഭ ഡെലിഗേറ്റ് പ്രൊവിൻഷ്യൽ ഫാ. ജോർജ് എടപ്പുലവൻ, പ്രൊവിൻഷ്യൽ കൗൺസിലർ ഫാ. ജോസഫ് ചക്കാലക്കുടിയിൽ, മോൺ. വി.പി.ജോസ്, മോൺ. വിൻസന്റ് കെ.പീറ്റർ, ഡോ. ജോസ് റാഫേൽ തുടങ്ങിയവർ നേതൃത്വം നൽകി.

ദൈവദാസൻ ഫാ.അദെയോദാത്തൂസ് (മുതിയാവിള വല്യച്ചൻ)
ബൽജിയം സ്വദേശിയായ ഫാ. അദെയോദാത്തൂസ്, 1927 മുതൽ 1968 വരെയുള്ള കാലയളവിൽ തലസ്ഥാനത്തെ കാർമൽ ഹിൽ ആശ്രമത്തിലും നെയ്യാറ്റിൻകര രൂപതയുടെ കാട്ടാക്കട മുതിയാവിള കേന്ദ്രമാക്കി മലയോര പ്രദേശങ്ങളായ മായം, അമ്പൂരി തുടങ്ങിയ ഇടങ്ങളിലും മിഷനറി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വിശ്വാസികൾക്കിടയിൽ ‘മുതിയാവിള വല്യച്ചൻ’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1968 ഒക്ടോബർ 20ന് ആയിരുന്നു ദേഹവിയോഗം. ഭൗതിക ശരീരം വഴുതക്കാട് കാർമൽ ഹിൽ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചത്. 2018 ഒക്ടോബർ 20ന് അദ്ദേഹത്തെ ‘ദൈവദാസൻ’ പദവിയിലേക്ക് ഉയർത്തി. അദ്ദേഹത്തെ‘പുണ്യാളനച്ചനെന്നും’ ‘തലമുറകളുടെ സംരക്ഷകൻ’ എന്നും വിശ്വാസികൾ വിളിച്ചിരുന്നു.

Previous Post

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്; 23.4 കോടി ആളുകള്‍ അതിദരിദ്രര്‍

Next Post

ജപമാല മാസാചരണത്തിൽ ജപമാല റാലി നടത്തി പുല്ലുവിള ഫൊറോന അൽമായ ശുശ്രൂഷ

Next Post
ജപമാല മാസാചരണത്തിൽ ജപമാല റാലി നടത്തി പുല്ലുവിള ഫൊറോന അൽമായ ശുശ്രൂഷ

ജപമാല മാസാചരണത്തിൽ ജപമാല റാലി നടത്തി പുല്ലുവിള ഫൊറോന അൽമായ ശുശ്രൂഷ

No Result
View All Result

Recent Posts

  • മതസൗഹാർദം നിലനിർത്തുക: തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
  • സെന്റ്. സേവിയേഴ്സ് പ്രൈവറ്റ് ഐ.ടി.ഐ-യിൽ നടന്ന കോൺവോക്കേഷൻ ചടങ്ങ് അക്കാദമിക്, കായിക മികവുകളാൽ ശ്രദ്ധേയമായി
  • ഇൻഡ്യയിലെ അൽമായ സമൂഹത്തിന്റെ മധ്യസ്ഥനായി വി. ദേവസഹായത്തെ പ്രഖ്യാപിച്ചതിന്റെ ആഘോഷം അതിരൂപത അൽമായ കമ്മിഷൻ നടത്തി
  • ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു; ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കരയ്ക്ക് ബിഷപ്

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മതസൗഹാർദം നിലനിർത്തുക: തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രീയകാര്യ സമിതി
  • കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ നേതൃസംഗമം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
  • സെന്റ്. സേവിയേഴ്സ് പ്രൈവറ്റ് ഐ.ടി.ഐ-യിൽ നടന്ന കോൺവോക്കേഷൻ ചടങ്ങ് അക്കാദമിക്, കായിക മികവുകളാൽ ശ്രദ്ധേയമായി
  • ഇൻഡ്യയിലെ അൽമായ സമൂഹത്തിന്റെ മധ്യസ്ഥനായി വി. ദേവസഹായത്തെ പ്രഖ്യാപിച്ചതിന്റെ ആഘോഷം അതിരൂപത അൽമായ കമ്മിഷൻ നടത്തി
October 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Sep    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.