കൊച്ചി: ഓഗസ്റ്റ് 10 -ന് തൃശൂരില്‍വെച്ച് നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ-ലൈഫ് സമിതി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും. പടന്നക്കാട് ഗുഡ് ഷെപ്പേര്‍ഡ് ചര്‍ച്ചില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ കെസിബിസി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും. തലശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, തലശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍, കെസിബിസി പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോണ്സണ് ചൂരപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍,ആനിമേറ്റര്‍മാരായ സാബു ജോസ്, ജോര്‍ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, കണ്ണൂര്‍ രൂപത കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ. ആന്‍സില്‍ പീറ്റര്‍, തലശേരി അതിരൂപത കാഞ്ഞങ്ങാട് ഫൊറോനാ വികാരി ഫാ. ജോര്‍ജ് കളപ്പുര, ഫാ. പീറ്റര്‍ കനിഷ്, ഫാ. ജോബി കോവാട്ട്, സിസ്റ്റര്‍ ജോസ് കൈമപറമ്പില്‍, ആന്റണി പത്രോസ്, മാര്ട്ടിന് ന്യൂനസ് എന്നിവര്‍ സംസാരിക്കും. ജോയ്സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോ -ലൈഫ് മാജിക് ഷോയും ഉണ്ടായിരിക്കും.