അപകടസ്ഥലം സന്ദർശിക്കാൻ എത്തുന്ന മന്ത്രിമാരുടെ സ്ഥിരം വാചകമാണ്, അടുത്തവർഷം അപകടം സംഭവിക്കില്ല, പരിഹാരമാർഗ്ഗം കണ്ടെത്താം എന്നത്. സ്ത്രീകൾ മാത്രം കൂടി നിന്നിടത്ത് പാർട്ടി പ്രവർത്തകരെയണിനിരത്തി പ്രകോപനം സൃഷ്ടിച്ചത് അധികാരികൾ തന്നെയാണ്. ജനങ്ങൾ തങ്ങളുടെ ആവലാതികൾ മന്ത്രിമാരോട് സംസാരിച്ചപ്പോൾ അധികാരികളുടെ മറുപടി ഷോ കാണിക്കരുത് എന്നായിരുന്നു. അവിടെ കൂടിയിരുന്ന ജനങ്ങൾ ഷോ കാണിക്കുകയായിരുന്നില്ല. അതവരുടെ വേദനയുടെ വികാരമായിരുന്നു.
ജനങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ച തന്നെ രാഷ്ട്രീയം കാണിക്കുകയാണെന്ന് പറഞ്ഞ് അപവാദം ചുമത്തി. ദുരന്തമുഖത്ത് ജീവൻ പൊലിഞ്ഞ നിരവധി മത്സ്യത്തൊഴിലാളികളുടെ കണ്ണീരും കഷ്ടപ്പാടും നിരന്തരം കാണുന്ന ഒരു വ്യക്തിയാണ് താൻ. അവിടെ എന്റെ രാഷ്ട്രീയത്തിനല്ല മറിച്ച് ഞാൻ ആയിരിക്കുന്ന സമുദായത്തിനാണ് പ്രാധാന്യം നൽകിയത്. മുതലപ്പൊഴി വിഷയത്തിൽ രാഷ്ട്രീയം കലർത്തി തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ആണ് അധികാരികൾ ഇപ്പോഴും ശ്രമിക്കുന്നത്.