വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘ഗർഷോം’ പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി ദിനാചരണവും പ്രവാസി സംരംഭകരെ ആദരിക്കലും ജനുവരി 28 ഞായറാഴ്ച നടന്നു. സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസിന്റെ അധ്യക്ഷതയിൽ കെ.ആർ.എൽ.സി.സി തിരുവനന്തപുരം സോണൽ കോർഡിനേറ്റർ റവ.ഫാ. ആന്റണി ലാസർ OFM Cap. ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസി കമ്മീഷന്റെ 2018 മുതൽ 2023 വരെയുള്ള പ്രവർത്തനം റിപ്പോർട്ട് രൂപത പ്രവാസികാര്യ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സ്റ്റാലിൻ ഫെർണാഡസ് അവതരിപ്പിച്ചു. നോർക്ക ക്ഷേമനിധിയെക്കുറിച്ച് ശ്രീ. കെ. എൽ അജിത് അവബോധം നൽകുകയും ചോദ്യോത്തര വേളയിൽ മറുപടി നൽകുകയും ചെയ്തു. ചടങ്ങിൽ പ്രവാസി സംരംഭകരെ അതിരൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ ആദരിച്ചു. ലിയോപോൾ റിച്ചാർഡ് (വെട്ടുകാട്), ടോണി ഔസേപ്പ് (കൊച്ചുവേളി), ബെൻസൺ ബെനഡിക്ട് (കൊച്ചുവേളി), മാത്യു പെരേര (മുരുക്കുംപുഴ), എബ്രഹാം കെ ജോൺസൺ (വലിയവേളി), വിനോദ് ഡെന്നിസ് (പുത്തൻതോപ്പ്), ജോർജ് ആന്റണി (ആനയറ), ആന്റോ ബോണിഫസ് (വെട്ടുകാട്) എന്നിവരാണ് അതിരൂപത സമൂഹ്യ ശുശ്രൂഷയുടെ ആദരവ് ഏറ്റുവാങ്ങിയത്.
പ്രവാസി കമ്മീഷൻ കോർഡിനേറ്റർ സിസ്റ്റർ. സുജ തോമസ്, JPD കമ്മീഷൻ കോർഡിനേറ്റർ ശ്രീമതി. ലീജ സ്റ്റീഫൻ, തൊഴിൽകാര്യ കമ്മീഷനിലെ ശ്രീ. കെവിൻ സ്റ്റെല്ലസ്, പ്രവാസി കമ്മീഷൻ വൈസ് പ്രസിഡന്റ് ശ്രീ. ലാലി മൊറായിസ്, പ്രവാസി കമ്മീഷൻ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ്സ് ലയോള, ട്രഷറർ ശ്രീ. എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. 9 ഫൊറോനകളിൽ നിന്നായി 158 പ്രവാസി കമ്മീഷൻ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.