വത്തിക്കാൻ: ഫ്രാൻസിസ് പാപ്പാ ഇറ്റലിയിലെ ജേനൊവ രൂപതയിൽ നിന്നെത്തിയ സ്ഥൈര്യലേപനം സ്വീകരിക്കുന്നതിനുള്ള കുട്ടികളുമായി മെയ് 11 ശനിയാഴ്‌ച വത്തിക്കാനിൽ ദോമൂസ് സാംക്തെ മാർത്തെ മന്ദിരത്തിനു മുന്നിൽ വച്ചു കൂടിക്കാഴ്ച നടത്തി. പാപ്പാ അവരുടെ നീണ്ട ബസ് യാത്രയെക്കുറിച്ചും അവർ തനിക്കായി ആലപിച്ച ഗാനത്തെക്കുറിച്ചും അവരുണ്ടാക്കുന്ന ശബ്ദകോലാഹലത്തെക്കുറിച്ചുമൊക്കെ അവരോട് വാത്സല്യത്തോടെ സംസാരിച്ചു.
കൂടിക്കാഴ്ചയുടെ ഓർമ്മയ്ക്കായി അവർക്ക് ജപമാല സമ്മാനിച്ച പാപ്പാ അത് താൻ നല്കിയത് പ്രാർത്ഥിക്കാനാണെന്ന് അവരോടു പറയുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മുത്തശ്ശീ മുത്തച്ഛന്മാർ ജ്ഞാനികളും നല്ലവരുമായ വ്യക്തികളാണെന്ന് പാപ്പാ കുഞ്ഞുങ്ങളെ ഓർമ്മിപ്പിച്ചു.