തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ലോഗോസ് ക്വിസ്, 2020-2022 സദ്ബോധന ദിവ്യബോധന കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റവ.ഡോ. ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും വിശ്വാസത്തിന്റെ പിൻബലത്തിലുമാവണം വിജയങ്ങൾ കൈവരിക്കേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2020-2022 വർഷത്തെ തിയോളജിക്കൽ, ബൈബിൾ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ലോഗോസ് ക്വിസ് 2021-വർഷത്തെ സംസ്ഥാന, അതിരൂപത, ഫെറോന തലങ്ങളിൽ ഉന്നത വിജയം കൈവരിച്ചവർക്കായുള്ള സമ്മാനവിതരണവും റവ. ഡോ. ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. ഈ പരിപാടിയിൽ അജപാലന ശുശ്രൂഷ സമിതിയുടെ ഡയറക്ടർ ഫാ.ഡാർവിൻ പീറ്റർ, മതബോധന കമ്മീഷൻ സെക്രട്ടറി ശ്രീ. ഇഗ്നേഷ്യസ് ലയോള, തിയോളജിക്കൽ കോഴ്സ് ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ. റൂബന്റ്, ബൈബിൾ കോഴ്സ് ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീമതി ഷിനു കിംഗ്സൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.