തപസ്സുകാലത്ത് ആത്മീയതയുടെ
പാതയിൽ യുവജനങ്ങളെ നയിക്കുവാൻ ക്രൂശിതനൊപ്പം നോമ്പുകാല തേസ് ഡേ പ്രാർത്ഥന നടത്തി പുതുക്കുറിച്ചി ഫെറോന. ഞായറാഴ്ച ഫാത്തിമപുരം ഇടവകയിൽ വച്ച് നടത്തിയ തേസ് ഡേ പ്രാർത്ഥനയിൽ പുതുക്കുറിച്ചി ഫെറോനയിലെ പതിനൊന്ന് ഇടവകകളിൽ നിന്നായി നൂറ്റിയമ്പത് യുവതി യുവാക്കൾ പങ്കെടുത്തു.
ക്രൂശിതനോടൊപ്പം യാത്ര ചെയ്തുള്ള പ്രാർത്ഥന യുവജനങ്ങൾക്ക് വ്യത്യസ്തമായ നോമ്പുകാലത്തിന്റെ പ്രാർത്ഥനാനുഭവമായിരുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി. തപസ്സുകാലത്ത് യുവതി യുവാക്കൾക്ക് കൂടുതൽ ആഴത്തിൽ ദൈവാനുഭവം ലഭിക്കുവാൻ ക്രൂശിതനോടൊപ്പം എന്ന പ്രാർത്ഥന ഇടയാക്കിയെന്നും സംഘാടകർ അറിയിച്ചു.