2020- 21 അധ്യായന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് കരസ്ഥമാക്കിയവർക്കും, സ്റ്റേറ്റ്, സിബിഎസ്ഇ-ഐസിഎസ്ഇ സിലബസിൽ 90% മുകളിൽ മാർക്ക് ലഭിച്ചവർക്കും മെരിറ്റ് അവാർഡുകൾ നൽകി പുല്ലുവിള വിദ്യാഭ്യാസ ശുശ്രൂഷ സമിതി. നവംബർ 20 ശനിയാഴ്ച വൈകീട്ട് 3 30 ന് ചേർന്ന യോഗത്തിൽ പുല്ലുവിള ഫെറോന വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ റവ. ഫാ. പ്രദീപ് ജോസഫ് അധ്യക്ഷത വഹിച്ചു. കോവളം എം.എൽ.എ. അഡ്വ. എം.വിൻസന്റ് ഉദ്ഘാടനം നിർവഹിച്ചു.
വിജയങ്ങൾ ഒരിക്കലും അന്തിമമായി കരുതരുത് എന്നും ഇവയെല്ലാം ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളായി കരുതി മുന്നേറണമെന്നും കുട്ടികളെ ഓർമ്മിപ്പിച്ചാണ് എം. എൽ. എ. അവാർഡുകൾ വിതരണം ചെയ്തത്. തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ഡയറക്ടർ റവ. ഫാ. മെൽകോൺ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പുല്ലുവിള ഫെറോന വികാരി റവ. ഫാ. സിൽവസ്റ്റർ കുരിശ് അനുഗ്രഹ പ്രഭാഷണം നടത്തി.
വിദ്യാർഥികൾക്ക് മെറിറ്റ് വാർഡുകൾ നൽകുന്നതിനു പുറമേ നാടിനും രാജ്യത്തിനും അഭിമാനമായ ഒളിമ്പിക്സ് താരം അലക്സ് ആന്റണി, സംസ്ഥാനത്തെ പ്രതിനിധീകരിച്ച കായികതാരങ്ങൾ, 2021-ൽ സംസ്ഥാന സർവീസിൽ ജോലി നേടിയവർ, ഡിഫൻസ് മേഖലയിൽ ജോലി നേടിയവർ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്ക് ലഭിച്ചവർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മെറിറ്റ് അവാർഡ് പരിപാടികൾക്ക് മുന്നോടിയായി 200 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ശ്രീ പോൾസന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസുകൾ നടന്നു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പുതിയൊരു അനുഭവമായിരുന്നു ഈ ക്ലാസ്സ്.
കരകുളം ഇടവക വികാരി റവ. ഫാ. അഗസ്റ്റിൻ ജോൺ വാർത്തകൾക്ക് ആശംസയർപ്പിച്ചു. പുല്ലുവിള ഫെറോനാ വിദ്യാഭ്യാസ ആനിമേറ്റർ ശ്രീമതി.മേരി ത്രേസ്യ മോറായിസ് ചടങ്ങിന്റെ അവതാരകയായി.
ഫെറോനാ ഉന്നതവിദ്യാഭ്യാസ കൺവീനർ ശ്രീ. ഷെറി.ജെ.സി, അതിരൂപത വിദഗ്ധ സമിതി കൺവീനർ ശ്രീ. ജോയ് ലോറൻസ്, ഇടവക കൺവീനർമാർ, സിസ്റ്റർ ആനിമേറ്റർമാർ, മറ്റു വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.