ജനാധിപത്യം മതേതരത്വം സോഷ്യലിസവും പറയുന്ന മനുഷ്യർ തന്നെ മറ്റു മനുഷ്യരുടെ സമരം ചെയ്യാനുള്ള അവകാശത്തിനെതിരെ നിൽക്കുകയാണ്. ഇന്നു നടക്കാനിരുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കാനുള്ള വള്ളങ്ങളും വണ്ടികളും തടഞ്ഞുകൊണ്ട് ബന്ധപ്പെട്ട അധികാരികൾ പറയുന്നത് ഇതാണ് നിങ്ങൾക്ക് സമരം ചെയ്യാനുള്ള അവകാശം പോലുമില്ല. സമരത്തിൽ പങ്കെടുക്കാനുള്ള വള്ളങ്ങളും മറ്റും വിവിധ സ്ഥലങ്ങളിൽ തടഞ്ഞിരിക്കുകയാണ്. ഇത്രയും നാളും വള്ളവും വള്ളമോടിക്കുന്ന മനുഷ്യരും പട്ടാളക്കാരും സൈനികരുമൊക്കെ ആയിരുന്നെങ്കിൽ ഇന്ന് അവർ ഭയപ്പെടേണ്ട വരും അധികാര കേന്ദ്രങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെടേണ്ട വരും ആയിരിക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് സമരം ചെയ്യാനുള്ള അവകാശം പോലുമില്ല. സമരത്തിൽ ഇറങ്ങിയ വള്ളങ്ങളെയും വള്ളക്കാരെയും ഇഞ്ചക്കലും, തിരുവല്ലത്തും, ചാക്കയിലും അധികാരികൾ തടയുന്നു.