കൊച്ചുപള്ളി: യേശുക്രിസ്തു തന്റെ ശരീര രക്തങ്ങൾ, തന്നെത്തന്നെ നമുക്ക് നല്കുന്ന കൂദാശയായ ദിവ്യബലിയെക്കുറിച്ചുള്ള ക്ളാസ് മാതാധ്യാപകർക്ക് നൽകി പുല്ലുവിള ഫൊറോന മതബോധന സമിതി. കൊച്ചുപള്ളി മെഡോണ ഹാളിൽ വച്ച് നടന്ന ക്ലാസ് ഫൊറോന കോഡിനേറ്റർ റവ. ഫാ. ഗ്ലാഡിൻ അലക്സ് ഉദ്ഘാടനം ചെയ്തു. ഡീക്കൻ ഫ്രെഡി വർഗീസ് ക്ലാസിന് നേതൃത്വം നൽകി.
ആരും ദിവ്യബലി “കാണാന്‍” വരുന്നവരല്ല; “പങ്കെടുക്കാന്‍” വരുന്നവരാണ്. ദിവ്യബലിയിൽ സജീവമായി പങ്കുകാരാകുന്നതിന് ദിവ്യബലിയില്‍ ഉപയോഗിക്കുന്ന അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചുള്ള അറിവ് പങ്കുചേരുന്നവർക്ക് ഉണ്ടായിരിക്കണം. ഈ ക്ലാസ്സിൽ ലഭിച്ച അറിവുകൾ അധ്യാപകർ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പകർന്നു നൽകും. മതബോധന അധ്യാപകരിലൂടെ നമ്മുടെ കുട്ടികൾ ദൈവത്തെ ആഴത്തിൽ അറിയണമെന്നും അതുവഴി കൂടുതൽ വൈദികരും സമർപ്പിതരും രൂപപ്പെടണമെന്നും അതിന് ഒരു ഉദാഹരണമാണ് താനെന്നും ഡീക്കൻ ഫ്രഡി വർഗീസ് പറഞ്ഞു.വിവിധ ഇടവകകളിൽ നിന്നായി 162 മതബോധന അധ്യാപകർ പങ്കെടുത്തു.