ദൈവത്തിലേക്ക് തുറന്ന മനസ്സോടെ നോക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് വിവരിച്ച് ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം. ഡിസംബർ 15ന് ഫ്രാൻസിസ് പാപ്പ പങ്കുവച്ച സന്ദേശത്തിലൂടെയാണ് ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട് ജീവിക്കുന്നതിന്റെ ആവശ്യകതയെ പറ്റി അദ്ദേഹം ആഹ്വാനം ചെയ്തത്. ദൈവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാമെന്ന വിശ്വാസം മൂലം അവിടുന്ന് കൊണ്ടുവരുന്ന പുതുമയെ തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കുന്നില്ലെന്നും, ആഗമനകാലം നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റാനും ദൈവത്തിന്റെ കരുണയുടെ മഹത്വത്തിൽ വിസ്മഹിനുമുള്ള സമയമാണെന്ന് ഫ്രാൻസിസ് പാപ്പ ഉത്ബോധിപ്പിച്ചു.
പാപ്പയുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ: ” ദൈവത്തെക്കുറിച്ച് ഏറെ അറിയാമെന്ന അനുമാനത്തിൽ ആയിരിക്കുന്നതുകൊണ്ട് ചിലപ്പോഴൊക്കെ കർത്താവ് കൊണ്ടുവരുന്ന പുതുമയെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. അതുകൊണ്ടുതന്നെ ആഗമനകാലം നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റാനും അതുവഴി ദൈവത്തിന്റെ കാരുണ്യത്തിന്റെ ഔന്ന്യത്യത്തെക്കുറിച്ചോർത്ത് വിസ്മയിക്കാനുള്ള സമയവുമാണ്.”