മെക്സിക്കോയിൽ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയായി മാറിയിരിക്കുകയാണ് ഫ്രാൻസിസ് പാപ്പ. ബോക്സർ സാൽ കനേലോ അൽവാരസ്, ഫുട്ബോൾ കളിക്കാരായ ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ, ഫോർമുല 1 താരം സെർജിയോ “ചെക്കോ” പെരെസിനെയും മറികടന്ന് മെക്സിക്കോയിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയായി ഫ്രാൻസിസ് പാപ്പ.
2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിൽ മെക്സിക്കൻ പത്രമായ എൽ ഫിനാൻസിയറോ രാജ്യവ്യാപകമായി നടത്തിയ സർവ്വേ പ്രകാരമാണ് ഈ വെളിപ്പെടുത്തൽ. ഫ്രാൻസിസ് പാപ്പയ്ക്ക് അനുകൂലമായി 62% പേർ വോട്ട് ചെയ്തു. 61,60% എന്നീ സർവ്വേ ഫലത്തോടെ “കനേലോ” അൽവാരസും ലയണൽ മെസ്സിയും ആണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.
മെക്സിക്കോയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെടാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളായ ക്ലോഡിയ ഷെയ്ൻബോം, മാർസെലോ എബ്രാർഡ് എന്നിവരുടെ ജനപ്രീതി യഥാക്രമം 41,38% ആണ്. ഫ്രാൻസിസ് പാപ്പാ 2016 ഫെബ്രുവരി 12 മുതൽ 18 വരെ മെക്സിക്കോ സിറ്റി, ടക്സ്റ്റ്ല-ഗുട്ടറെസ്, മൊറേലിയ, സിയുഡാദ് ജുവാരസ് എന്നിവിടങ്ങൾ സന്ദർശിച്ച് മെക്സിക്കോയിലേക്കുള്ള അപ്പോസ്ഥലിക യാത്ര നടത്തിയിരുന്നു.