പൂത്തുറ: ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥൻ വിശുദ്ധ റോക്കിയുടെ തിരുനാൾ വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തി പൂത്തുറ ഇടവക. ഇടവകയിലെ മുഴുവൻ മത്സ്യബന്ധന വള്ളങ്ങളെയും ആശീർവദിച്ചാണ് തിരുനാളാചരണം വ്യത്യസ്തമാക്കിയത്. ഈ പ്രവർത്തനത്തിലൂടെ തങ്ങളുടെ തൊഴിൽ മേഖലയെ ദൈവത്തിന് സമർപ്പിച്ചതിന്റെ ആഹ്ളാദത്തിലാണ് ഇടവകയിലെ മത്സ്യത്തൊഴിലാളികൾ. ഇതിലൂടെ തങ്ങൾ തൊഴിലിടങ്ങളിലായിരിക്കുമ്പോഴും ദൈവത്തെ സ്മരിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹായകരമാകുമെന്ന് ചിലസഹോദരങ്ങൾ പറഞ്ഞു.
കൂടാതെ തിരുനാളാചരണത്തോടനുബന്ധിച്ച് നിർധന രോഗികൾക്കുള്ള ധനസഹായം, പഠനത്തിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനവും ക്യാഷ അവാർഡ് വിതരണവും ഇടവക നടത്തുന്നു. തിരുനാളുകൾ ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും വഴികളാക്കാതെ ജനങ്ങളെ ആത്മീയമായി വളരുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും ഒപ്പം പലർക്കും കൈത്താങ്ങാകുന്നതിനും ഇടയാകുന്നത് വളരെയധികം പ്രശംസനീയമാണ്.