പാളയം ഫെറോന മതബോധന സമിതിയുടെ നേതൃത്വത്തിൽ 2021 – 22 വർഷത്തിൽ ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികളുടെ ക്രൈസ്തവ വിശ്വാസം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി “പെനുവേൽ – 2022” എന്ന പേരിൽ ഈ മാസം 10- ന് ദിവ്യകാരുണ്യ അനുഭവ സംഗമം നടത്തി.പാളയം കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ 600 ഓളം പേർ പങ്കെടുത്തു.
അതിരൂപത അധ്യക്ഷൻ ഡോ.തോമസ് ജെ നെറ്റോ, സഹായ മെത്രാൻ ക്രിസ്തുദാസ് ആർ എന്നിവർ മുഘ്യതിഥികളായെത്തിയ പരിപാടിയിൽ മോൺ. നിക്കൊളസ്, ഫാ. ഡാർവിൻ പീറ്റർ, ഫാ. ജെറോം അമ്യതയ്യൻ, ഫാ. ശാന്തപ്പൻ, ഫാ.. ഡൈസൺ, ഫാ. സെബാസ്റ്റ്യൻ ( ഡോൺ ബോസ്കോ),ഫാ. ജോസഫ് നെല്ലിക്കശ്ശേരി (കാർമൽ), ഫാ. ബാബു റോബർട്ട് (ഒ.എഫ്.എം), തുടങ്ങി നിരവധി ആത്മീയാചാര്യന്മാർ പങ്കെടുത്തു.
കൊച്ചി രൂപതയിലെ ശ്രീ.സെലസ്റ്റിൻ കുരിശിങ്കൽ ആയിരുന്നു ദിവ്യകാരുണ്യത്തെ കുറിച്ചും വാഴ്ത്തപ്പെട്ട കാറിലോ അക്വിറ്റസിനെ കുറിച്ചും കുട്ടികൾക്ക് ക്ലാസ് എടുത്തത്. ഓഡിയോ വിഷ്വൽ ടീം & മ്യൂസിക് ടീം ൻ്റെ നേതൃത്വത്തിൽ തീം സോങ്, സ്കിറ്റ്, പാട്ട് ,ആക്ഷൻ സോങ്- ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരാധന , ദിവ്യബലി, പ്രാർത്ഥന – പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാസുകൾ, ഷെയറിങ് സെഷൻ, പാനൽ ഡിസ്കഷൻസ്, എന്നിവ നടന്നു.
പരിപാടിയുടെ പ്രചരണാർത്ഥം ഇടവകകളിൽ നടത്തിയ പെനുവേൽ 2022 ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ചാൾസ് ബെറോമിയോ ദിനത്തോടനുബന്ധിച്ച് നടത്തിയ അധ്യാപകരുടെ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ സഹായ മെത്രാൻ ക്രിസ്തുദാസ് ആർ വിതരണം ചെയ്തു. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യംവച്ച് വിശ്വാസ അധിഷ്ഠിതമായി സംഘടിപ്പിച്ചിരിക്കുന്ന “walking with ജീസസ്” ഈശോയോടൊപ്പം നടക്കാം- എന്ന ഒരു വർഷത്തേക്ക് ഉള്ള കോഴ്സ് സഹായ മെത്രാൻ ഉദ്ഘാടനം ചെയ്തു.