വെട്ടുകാട്: വെട്ടുകാട് ഇടവകയിൽ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും മതബോധന സമിതിയും സംയുക്തമായി പരീക്ഷ മുന്നൊരുക്ക സെമിനാർ നടത്തി. ഫെബ്രുവരി 15 ഞായറാഴ്ച നടന്ന സെമിനാറിൽ ചൈൽഡ് ഹെൽപ്പ് ലൈൻ & മാസ്റ്റർ ട്രെയിനിങ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ ബിജു സൈമൺ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും നടന്നു. ഇതിൽ പരീക്ഷക്കായി ഒരുങ്ങുന്ന വിദ്യാർഥികളെയും അവരുടെ പഠനോപകരണങ്ങളെയും ആശീർവദിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ നിഷാ ജെറോം സ്വാഗതവും, മതബോധന സമിതി ഹെഡ്മാസ്റ്റർ പോൾട്ടൻ നന്ദിയും പറഞ്ഞു. ഇടവക മതബോധന സമിതി അംഗങ്ങളും വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളും സന്നിഹിതരായിരുന്നു

