ശ്രീകാര്യം: ശ്രീകാര്യം സെയിന്റ് ക്രിസ്റ്റഫർ ഇടവകയിൽ ഫെബ്രുവരി 01 ഞായറാഴ്ച്ച അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ഇടയ സന്ദർശനം നടത്തി. പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയിൽ ഇടവകയിലെ 24 കുട്ടികൾ സ്ഥൈര്യലേപന കൂദാശ സ്വീകരിച്ചു. തുടർന്ന് ഇടയ സന്ദർശനത്തിന്റെ ഭാഗമായി ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ, അധ്യാപകർ, ഇടവക ഭക്തസംഘടന, പരിഷകൗൺസിൽ, ഫിനാൻസ് കൗൺസിൽ, ഇടവക ജനറൽ ബോഡി അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച കടത്തി. സന്ദർശനത്തിന്റെ ഭാഗമായി ആർച്ച്ബിഷപ് ഇടവകയിലെ 4 കിടപ്പുരോഗികളുടെ ഭവനനങ്ങൾ സന്ദർശിച്ച് പ്രാർഥിച്ചു.

