പുല്ലുവിള: വൈദികരുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലുവിള കെസിവൈഎം യൂണിറ്റ്, ജീസസ് യൂത്ത് സംയുക്തമായി ഓഗസ്റ്റ് 3 ഞായറാഴ്ച വിവിധ പരിപാടികൾ നടത്തി. ദിവ്യബലിയിൽ ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രദർശനവും അതിന്റെ അർത്ഥതലങ്ങളും വെളിപ്പെടുത്തുന്ന പ്രദർശനം ഒരുക്കി. ഈ പ്രദർശനത്തിൽ സഭയിലെ ആത്മീയ നേതാക്കൾ, ഇടവകയിലെ വൈദികർ, ഇടവകയിൽ വിവിധ കാലയളവിൽ സേവനമനുഷ്ഠിച്ച വൈദികർ എന്നിവരുടെ ആത്മീയ മേഖലകളിലെ പ്രവർത്തനങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. ഇതിലൂടെ വൈദികരുടെ മഹത്വവും പ്രാധാന്യവും വിശ്വാസികൾക്ക് പകർന്നു നൽകാനായി. യുവജനങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ദിനാചരണത്തിന് മിഴിവേകി.