പരുത്തിയൂർ: വിദ്യാഭ്യാസ ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ പരുത്തിയൂർ ഇടവകയിൽ “GOOD PARENTING”എന്ന വിഷയത്തിന്മേൽ വാർഡുതലത്തിൽ ബോധവൽക്കരണം നൽകി. 11 വാർഡുകളിലും ഇടവകവികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് ബോധവൽകരണ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ ആധ്യാത്മികത, ആശയവിനിമയം, പഠന കാര്യങ്ങൾ, ശരിയായ മൊബൈൽ ഫോൺ ഉപയോഗം, വസ്ത്രധാരണം, ഭക്ഷണരീതികൾ എന്നീ കാര്യങ്ങൾ ക്ലാസുകളി പ്രതിപാദ്യ വിഷയങ്ങളായി. മക്കളെ ചേർത്തുപിടിക്കേണ്ടതിന്റെയും അവരോടൊപ്പം സമയം ചിലവഴിക്കേണ്ടതിന്റെയും ആവശ്യകതകളും ക്ലാസിൽ വിശദീകരിച്ചു.

