പാളയം: പാളയം ഇടവക അൽമായ ശുശ്രൂഷ ഉത്ഥാന തിരുനാളിനോടനുബന്ധിച്ച് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. 65 കുടുംബങ്ങളാണ് സാന്ത്വന സ്പർശമേകിയ കാരുണ്യപ്രവൃത്തിയുടെ ഗുണഭോക്താക്കളായത്. ഇടവക വികാരി മോൺ. വിൽഫ്രഡ് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് ഭക്ഷ്യകിറ്റുകൾ നൽകി. ഫാ. ജിജോ ജോസ്, ഫാ. ദീപു ക്രിസ്റ്റഫർ, ഫാ. റോബിൻ ബാൾഡിൻ സെക്രട്ടറി ഷാജൻ മാർട്ടിൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇടവക കൗൺസിൽ അംഗങ്ങൾ സന്നിഹിതരായിരുന്നു. സുശീല ലോപ്പസ് സ്വാഗതംവും അൽമായ ശുശ്രൂഷ കൺവീനർ ശ്രീ അലക്സാണ്ടർ കൃതജ്ഞതയുമേകി.
