പാലപ്പൂര്: ഹോളിക്രോസ് ചർച്ച് പാലപ്പൂര് ഇടവകയുടെ മതബോധന വിഭാഗം സാഹിത്യ സമാജം നടത്തി. ഇതിനോടനുബന്ധിച്ച് വിശുദ്ധ ദേവസഹായത്തിന്റെ സ്കിറ്റ് അവതരിപ്പിച്ചു. ‘അൾത്താരയിലെ രക്തപുഷ്പം’ എന്നപേരിൽ നടത്തിയ സ്കിറ്റ് മാർച്ച് 8 ഞായറാഴ്ച അരങ്ങേറി. കുട്ടികൾ തയ്യാറാക്കിയ അൾത്താരയിലെ രക്തപുഷ്പം എന്ന കയ്യെഴുത്തു മാസിക ഇടവക വികാരി ഫാ. ജെൻസൺ സേവ്യർ പ്രകാശനം ചെയ്തുകൊണ്ടാണ് സാഹിത്യ സമാജം ഉദ്ഘാടനം ചെയ്തത്. സിസ്റ്റർ ലിറ്റിൽ തെരേസ, ബീന ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. സൈനോര കൃതജ്ഞത അർപ്പിച്ചു.
