മരിയനാട്: മരിയനാട് സ്വർഗ്ഗാരോപിത ദേവാലയത്തിൽ ഒരു മണിക്കൂറിൽ ബൈബിൾ എഴുതി മിഷൻ വാരാഘോഷത്തിന് തുടക്കംകുറിച്ചു. ഒക്ടോബർ 12-ന് നടന്ന പരിപാടിയിൽ 280 മതബോധന വിദ്യാർത്ഥികൾ, 450 അൽമായർ, 40 മതബോധന അധ്യാപകർ എന്നിവരുൾപ്പെടെ 750 പേർ പങ്കെടുത്തു. ബൈബിൾ കൈയ്യെഴുത്ത് പ്രതി തയ്യാറാക്കാൻ പങ്കെടുത്ത പ്രതിനിധികൾ പ്രാർത്ഥിച്ചൊരുങ്ങിയാണ് പങ്കെടുത്തത്. സുവിശേഷം ലോക മുഴുവൻ പ്രഘോഷിക്കാൻ കരുത്തേകുന്ന മിഷൻ ഞായർ ആചരണത്തിന് മുന്നോടിയായി നടന്ന ബൈബിൾ എഴുത്ത് ഏറെ ശ്രദ്ധനേടി. പരിപാടിയിൽ പങ്കെടുത്തവരെ ഇടവക വികാരി ഫാ. മെൽക്കോൺ അഭിനന്ദിക്കുകയും പ്രാർഥനാശംസകളേകുകയും ചെയ്തു.