കുമാരപുരം: കുമാരപുരം ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘ഗുഡ് പാരന്റിങ്’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടന്നു. നവംബർ 23 ഞായറാഴ്ച നടന്ന ക്ലാസ് ഇടവക വികാരി ഫാ. റോഡ്രിഗ്സ് കുട്ടി ഉദ്ഘാടനം ചെയ്തു. പേട്ട ഫൊറോന ആനിമേറ്റർ മെറിനയും ബിസിസി കോഡിനേറ്റർ ഷെയർലെറ്റ് ബോബനും ക്ലാസിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീ. ജസ്റ്റിൻ പടമാൻ ‘ഗുഡ് പാരന്റിങ്’ എന്ന വിഷയത്തിന്മേൽ ക്ലാസ്സ് എടുത്തു. മക്കളുടെ വിദ്യാഭ്യാസത്തിലും കലാ കായിക പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും മാതാപിതാക്കളുടെ പങ്കും സ്വാധീനത്തെയും കുറിച്ച് വിശദീകരിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗം ബീന ജസ്റ്റിൻ നന്ദി പറഞ്ഞു.

