കാര്യവട്ടം: കാര്യവട്ടം ക്രൈസ്റ്റ് കിംഗ് ദേവാലയത്തിൽ വിദ്യാഭ്യാസ ശുശ്രൂഷ ഗുഡ് പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 15-ന് ഞായറാഴ്ച നടന്ന പരിപാടിയിൽ ഫാ. പ്രബൽ സ്വാഗതം പറഞ്ഞു. ക്ലാസിന് ടൈറ്റസ് സാർ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്, നല്ല രക്ഷാകർതൃത്വത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു. പരിപാടിയിൽ 43 മാതാപിതാക്കൾ പങ്കെടുത്തു. വിദ്യാഭ്യാസ ശുശ്രൂഷ പ്രതിനിധികൾ, കൺവീനർ, ആനിമേറ്റർ എന്നിവർ സന്നിഹിതരായിരുന്നു.

