കണ്ണാന്തുറ: വലിയതുറ ഫെറോനയിലെ കണ്ണാന്തുറ ഇടവകയിൽ കുടുംബപ്രേഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നവോമി സംഗമം നടത്തി. ഒക്ടോബർ 16-ന് കണ്ണാ ന്തുറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമത്തിൽ ഇടവകയിലെ വിധവകളും വിഭാര്യരും പങ്കെടുത്തു. സംഗമം ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസെന്റ് ഉദ്ഘാടനo ചെയ്തു. അതിരുപതാ റിസോഴ്സ് പേഴ്സൺ അജിത് പേരെര പെരേര ക്ലാസ് നയിച്ചു. തുടർന്ന് ബൈബിൾ ക്വിസും, നാടൻ കളികളും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവക കൺവീനർ ഫാബിയോള ജെയിംസ് സ്വാഗതവും സിസ്റ്റർ മാജി കൃതജ്ഞതയും പറഞ്ഞ സംഗമം സ്നേഹവിരുന്നോടെ സമാപിച്ചു.