ഇരയിമ്മൻതുറ: തൂത്തൂർഫൊറോനിലെ ഇരയിമ്മൻതുറ ഇടവകയിൽ വിഭാര്യരുടെയും, നാവോമികളുടെയും സംഗമം നടന്നു. ഒക്ടോബർ 11 ശനിയാഴ്ച പാരിഷ് ഹാളിൽ വച്ചുനടന്ന സംഗമം ഫൊറോന ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. മേന്റസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മനസിനെ സന്തോഷ പ്രദമാക്കുന്ന കളികളും, മത്സരങ്ങളും ഒപ്പം പ്രത്യാശ പകരുന്ന ചിന്തകളുമടങ്ങുന്ന പ്രവർത്തനങ്ങൾ നടന്നു. ആനിമേറ്റർ സിസ്റ്റർ, സുപ്പീരിയർ, കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടുകൂടി സംഗമം അവസാനിച്ചു.